ഇംഗ്ലണ്ട് യാത്രാനുഭവങ്ങൾ – എട്ടാം അദ്ധ്യായം.

തൈംസ് നദിയുടെ ലണ്ടൻ ഭാഗത്തുള്ള പാലങ്ങൾ.

ഇതേ പേരിലുള്ള റെയിൽവേ പാലത്തിന്റെയും, Waterloo പാലത്തിന്റെയും ഇടയിൽ എ 201 എന്ന റോഡിൽ 1869 ൽ നിർമ്മിച്ചിട്ടുള്ള ഈ പാലത്തിനു 923 അടി നീളവും 105 അടി വീതിയുമുണ്ട്. ഇവിടെ നില നിന്നിരുന്ന Blackfriars Monastery യിൽ നിന്നാണ് ഈ പേരു സിദ്ധിച്ചത്.
പശ്ചാത്തലത്തിൽ വാട്ടർലൂ പാലവും, ടവർ ബ്രിഡ്‌ജും കാണാം.

ഇതേ പേരിൽ ഒരു റെയിൽവേ സ്റ്റെഷനും ഇവിടെയുണ്ട്.

കാസ്റ്റ് അയണ് നിമ്മിതമായ 5 ആർച്ചുകളാണ് ഈ പാലത്തിനുള്ളത്. 1982 ൽ ഇറ്റലിയിലെ ബാങ്ക് മേധാവിയായിരുന്ന റോബർട്ടോ കാൽവി ഇതിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ചു കഴിഞ്ഞാണ് ഇത് (കു)പ്രസിദ്ധിയിലെക്കുയർന്നത്. ഈ സംഭവത്തെക്കുറിച്ച് ഇറ്റലിയിൽ പാട്ടുകൾ ഉണ്ടായിട്ടുണ്ട്.

കോടിക്കണക്കിനു ലിറ (ഇറ്റാലിയൻ വിനിമയം) വത്തിക്കാൻ ബാങ്ക് വഴി, Banko Ambrosiano എന്ന ഇറ്റലിയിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വകാര്യ ബാങ്ക് വെളിയിലേക്ക് കടത്തി 1982 ൽ പാപ്പരായപ്പോൾ, വത്തിക്കാനുമായുള്ള അടുപ്പത്തിൽ ദൈവത്തിന്റെ ബാങ്കർ എന്ന ചെല്ലപ്പേരുള്ള, ചെയർമാനായ Roberto Calvi സസ്പെൻഷനിൽ ആകുകയും, 1982 ജൂണിൽ ലണ്ടനിലെ Black Friars പാലത്തിൽ, വസ്ത്രം മുഴുവൻ ചുടുകട്ട നിറച്ചു, കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തുകയും ചെയ്തു. Masonic Lodge എന്ന അധോലോക ക്ലബ്ബിൽ അംഗമായ ഇയാൾക്ക് Propaganda Due അഥവാ P 2 എന്ന അധോലോകവുമായും ബന്ധമുണ്ടായിരുന്നു. അവർ പരസ്പരം Black Friars എന്നാണു വിളിച്ചിരുന്നത്. അവർക്ക് ഇയാൾ കണക്കില്ലാതെ പണം കൊടുക്കാനുണ്ടായിരുന്നു എന്നാണു കേഴ്വി. പാലവും ഈ മരണവും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ ആവൊ ?
ഇവിടെ നിന്ന് നോക്കിയാൽ ലണ്ടൻ ഐ എന്ന ഭീമാകാര ചക്രം കാണാം.

ഇംഗ്ലീഷ് കവിതകളിലും ഈ പാലം കടന്നു കൂടിയിട്ടുണ്ട്. വടക്കേയറ്റത്തു വിക്ടോറിയ രാജ്ഞിയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നു. പാലം അവർക്ക് സമർപ്പിതമാണ്.

1869 ൽ വിക്ടോറിയ രാജ്ഞി തുറന്ന ഈ പാലമാണ് ഏറ്റവും തിരക്ക് കൂടിയത്. ദിവസം തോറും ഉദ്ദേശം 50,000 വാഹനങ്ങൾ മാത്രം ഇത് വഴി കടന്നു പോകുന്നു.

2. Black Friars Railway Bridge.

ലോകത്തിൽ ആകെ സൌരോർജ്ജ സംഭരണ സൂത്രങ്ങൾ ഘടിപ്പിച്ച രണ്ടു പാലങ്ങളിൽ ഒന്നായ ഇവിടുത്തെ വൈദ്യുതി ആവശ്യം മുഴുവൻ ഇതിൽ നിന്നും കിട്ടുന്നു. 1864 ൽ നിർമ്മിച്ച ആദ്യ പാലം ദുർബ്ബലമായതോടെ 1985 ൽ പൊളിച്ചു കളഞ്ഞതിന്റെ തൂണുകൾ,

പാലത്തിൽ സ്ഥാപിച്ചിരുന്ന ഫലകം എന്നീ ശേഷിപ്പുകൾ ഇപ്പോഴും കാണാം. 1886 ൽ ആണ് പുതിയ പാലം നിർമ്മിച്ചത്. ഇവിടെ Sun Pipe എന്ന സംവിധാനത്തിലൂടെ സൂര്യപ്രകാശം മുറികൾക്കുള്ളിലെത്തിക്കുന്ന വിദ്യയും ഏർപ്പാടാക്കിയിരിക്കുന്നു. കൂടാതെ മഴവെള്ളം സംഭരണവും നടത്തുന്നു.

ഇത് പാലത്തിന്റെ അടിഭാഗത്തെ കാഴ്ച.

തുടരും..

Facebooktwittergoogle_plusredditpinterestlinkedinmailby feather

Leave a Reply

Your email address will not be published. Required fields are marked *