കൈയെത്തും ദൂരെ ?

Kaiyetthum“നീറും കരളുമായ് ഞാനിരിപ്പൂ ! ”

ഇപ്പോൾ കവികൾ ധാരാളമുണ്ട്. മിക്കവർക്കും ഭാഷ എങ്ങനെ പ്രയോഗിക്കണമെന്നറിയില്ല. മനസ്സിൽ നല്ലനല്ല ആശയങ്ങൾ ഉരുത്തിരിഞ്ഞുവരും, പക്ഷേ, എഴുതുമ്പോൾ അയാൾ ഉദ്ദേശിച്ചതല്ല അനുവാചകർക്കു മനസ്സിലാകുന്നത്.

മറക്കാൻ കഴിയുമോ പ്രേമം …..എന്ന സിനിമാഗാനം മലയാളിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. അതിലെ പ്രയോഗമാണ് മേലുദ്ധരിച്ചത്. ഇപ്പോളത്തെ കവികൾ എഴുതിയാൽ ഞാൻ എഴുതിയതുപോലെയേ എഴുതൂ – പുളിയുറുമ്പും കരളുമായി ഞാൻ ഇരിക്കുന്നു എന്നർത്ഥം. രചയിതാവിന്റെ ഉദ്ദേശ്യം മറ്റൊന്നാണ്- നീറുന്ന കരളുമായി ഇരിക്കുന്നു എന്നാണ്. ആ അർത്ഥം കിട്ടണമെങ്കിൽ നീറുന്ന കരൾ –
നീറുംകരൾ എന്നെഴുതണം.

ഒരു ചെറിയ വിടവു സൃഷ്ടിച്ച അർത്ഥവ്യത്യാസം കണ്ടോ ?

കൈയെത്തും ദൂരെ – എന്നെഴുതിയാൽ ദൂരെ കൈ എത്തും എന്നർത്ഥം. ഒരാളുടെ കൈ എത്താവുന്ന പരമാവധിദൂരം ആറോ ആറരയോ അടിമാത്രമാണ്. ദൂരെ എത്തുന്ന കൈ എവിടെയെങ്കിലുമുണ്ടോ ? ഇവിടെ പത്രാധിപർ ഉദ്ദേശിച്ചത് കളിയിൽ ജയം കൈയെത്തുന്ന ദൂരത്തിലുണ്ട് അതായത് തൊട്ടടുത്തുണ്ട് എന്നാണ് ! അതിന് കൈയെത്തുംദൂരെ എന്ന് ചേർത്തെഴുതണം.

(BY Joseph V Boby)

Facebooktwittergoogle_plusredditpinterestlinkedinmailby feather

Leave a Reply

Your email address will not be published. Required fields are marked *