ഗുളിക കൊടുക്കുന്ന വിര !!

 

Paper viraഡോക്ടർമാർ സമരത്തിലാണ്, ഡ്യൂട്ടിക്ക് ഹാജരാവാത്ത ഡോക്ടർമാരെ പിരിച്ചുവിടും, സമരം ചെയ്യുന്ന നഴ്‌സുമാർക്ക് ശമ്പളം നൽകുകയില്ല എന്നൊക്കെ ധാരാളം കേട്ടിട്ടുണ്ട്. എന്നുവച്ച് കുട്ടികൾക്ക് ഗുളിക കൊടുക്കാൻ വിരകളെ ഏർപ്പാടാക്കുന്നത് മഹാകഷ്ടമാണ് ! ഈ ആശുപത്രികളിലൊക്കെയുള്ള മറ്റുജോലിക്കാരെക്കൊണ്ട് ഇതു ചെയ്യിക്കാവുന്നതേയുള്ളൂ.

പീത്തവിര, നാടവിര, റൌണ്ട് വേം, ഹുക്ക് വേം എന്നിങ്ങനെ മനുഷ്യന്റെ ഉള്ളിൽ കാണപ്പെടുന്ന വിരകൾമുതൽ സദാഅട്ട തേരട്ട, കുളയട്ട, കന്നട്ട, മണ്ണിര എന്നിങ്ങനെ പുഴുവർഗ്ഗത്തിൽപ്പെട്ട ധാരാളം വിരകളുണ്ട്. (അതോ വിരവർഗ്ഗത്തിൽപ്പെട്ട പുഴുക്കളോ !) ഇതിലേതിനെയാണ് സർക്കാർ ഈ ദൗത്യം ഏല്പിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.

ഏതായാലും ഇന്നലെ ഈ പത്രവാർത്ത ഉറക്കെ വായിച്ചപ്പോൾ അതു കേട്ടുകൊണ്ട് “തന്നെ ഇക്കാര്യത്തിൽ പരിഗണിക്കണമെന്ന” ആവശ്യമുന്നയിച്ചുകൊണ്ട് എന്റെ അടുക്കൽ വന്ന ഒരു തേരട്ടയുടെ അപേക്ഷ ഇതോടൊപ്പം ഞാൻ സമർപ്പിക്കുന്നു.Theratta

Facebooktwittergoogle_plusredditpinterestlinkedinmailby feather

Leave a Reply

Your email address will not be published. Required fields are marked *