ജനപദം X ജനപഥം

aaraadhikamaare1. ആരാധികമാരെ നോക്കാം, ആരാധികമാരെ കളിയാക്കാം, ആരാധികമാരെ വീട്ടിലേക്കു ക്ഷണിക്കാം, ആരാധികമാരെ ഒഴിവാക്കാം, ആരാധികമാരെ ഗൗനിക്കാതിരിക്കാം. ആരാധികമാരെ സോറി എന്നെഴുതിയാൽ ഒരർത്ഥവുമില്ല. സംബോധനകളൊക്കെ നീട്ടണം. അച്ഛാ, അമ്മേ, മോനേ, മോളേ, കുട്ടീ, ചേച്ചീ, ചേട്ടാ എന്നൊക്കെയാണ് സംബോധനകൾ. ചിലർ ഭഗവാനെ രക്ഷിക്കണെ/ഭഗവാനെ രക്ഷിക്കണേ എന്നെഴുതാറുണ്ട്. ഭഗവാനെ ആരെങ്കിലും രക്ഷിക്കണമെന്നാണ് അതിന്റെ അർത്ഥം. ഭഗവാൻ നമ്മളെ രക്ഷിക്കണം എന്നു വരണമെങ്കിൽ ആദ്യം ഭഗവാനെ ഭഗവാനേ എന്നു വിളിക്കണം. രക്ഷിക്കണേ എന്നു നീട്ടിയാൽ അപേക്ഷ, പ്രാർത്ഥന, വിനയം ഒക്കെ സ്ഫുരിക്കും. അപ്പോൾ ഭഗവാനേ രക്ഷിക്കണേ ! എന്നാണെഴുതേണ്ടത്. രണ്ടു വാക്കുകളും നീട്ടണം. ഇവിടെയും അതുപോലെ ‘ആരാധികമാരേ ക്ഷമിക്കണം’ എന്നാണെഴുതേണ്ടത്.

Janapadham2. ജനത്തിന്റെ പന്ഥാവ് അതായത് ജനം നടക്കുന്ന വഴിയാണ് ജനപഥം. അതിനെ എന്തിനാണ് ഉണർത്താൻ നടക്കുന്നതെന്ന് ഒരു പിടിയുമില്ല. വഴിയിൽക്കൂടെ ജാഥ നടത്തിയാൽ കുറെ പൊടി പറപ്പിക്കാം എന്നല്ലാതെ വേറെ ഗുണമൊന്നുമില്ല. അതാണ് ഈ പത്രാധിപർ ഉദ്ദേശിച്ചതെങ്കിൽ ശരി. ജാഥ നടത്തി, ജനപദത്തിനെയാണ് ഉണർത്തേണ്ടത്. (രാജ്യം, ദേശം, സമുദായം, ജാതി, നാട്ടുമ്പുറം എന്നൊക്കെ അർത്ഥം) ജനങ്ങളെയാണ് ബോധവത്കരിക്കേണ്ടത്.

Utharavadittham3. ബ. മുഖ്യമന്ത്രിയുടെ ചിത്രം ചേർത്തുകൊണ്ട് യാതൊരു “ഉത്തരവാദിത്വവും” ഇല്ലാത്ത കുറെ ഉദ്യോഗസ്ഥദുഷ്പ്രഭുക്കൾ ഇങ്ങനെ പരസ്യങ്ങൾ തയ്യാറാക്കുന്നതിൽ അദ്ദേഹത്തിനോ വിനോദസഞ്ചാരവകുപ്പിനോ സാംസ്കാരികവകുപ്പിനോ വിദ്യാഭ്യാസവകുപ്പിനോ ഒരു പ്രതിഷേധവുമില്ലെങ്കിലും (നാണമില്ലെങ്കിലും എന്നും വായിക്കാം) എനിക്കുണ്ട്. മലയാളം ശ്രേഷ്ഠപദവി അലങ്കരിക്കുന്ന ഭാഷയാണ്. എഴുതാനറിയില്ലെങ്കിൽ എന്നോടു ചോദിക്കാം. കാൽക്കാശുവേണ്ടാ, സൗജന്യമായി ഞാൻ ഉപദേശം തരാം. ബ. Narayanan Ayurveda സാറും ബ. Sreelakam Venugopal സാറും – എന്റെ ഗുരുക്കന്മാരാണ് – എപ്പോൾ ചോദിച്ചാലും മറുപടി തരും. അവർക്കും കാശൊന്നും കൊടുക്കണ്ടാ.

ഇത്രയും വലിയ ഉപദേശകവൃന്ദത്തെ തീറ്റിപ്പോറ്റുന്ന ബ. മുഖ്യമന്ത്രി ഒരു ഭാഷോപദേശകന്റെ സേവനംകൂടെ തരപ്പെടുത്തണം. ഇല്ലെങ്കിൽ മലയാളത്തെക്കുറിച്ച് നമ്മളെക്കാൾ അറിവുള്ള ജർമ്മനിക്കാരും ബ്രിട്ടൻകാരും നമ്മളെ കളിയാക്കും.

facebooktwittergoogle_plusredditpinterestlinkedinmail

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>