ജീവൻ പകരം വെച്ചവർ

സൈക്കിൾ “എടുത്തവൻ” സ്ഥലംവിട്ടു; അവൻ ആരാ എന്നറിയില്ല. ആരോ ഒരാൾ എന്നേ വക്താവിനറിയൂ. എന്നാൽ :
സൈക്കിൾ “എടുത്ത് അവൻ” സ്ഥലംവിട്ടു എന്നെഴുതിയാൽ എടുത്തവനെക്കുറിച്ച് വക്താവിനു് വ്യക്തമായ ധാരണയുണ്ട്.

സ്വാതന്ത്ര്യസമരത്തിൽ “ജീവൻ വെച്ചവർ” ഏറെയുണ്ട്. അവരെയൊക്കെ നാം ആദരിക്കുന്നുണ്ട്. അവർ ആരൊക്കെയാണെന്ന് ഇപ്പോൾ ആർക്കുമറിയില്ല. എന്നാൽ അതിൽപ്പെട്ട ചിലരെക്കുറിച്ചു നമുക്കറിയാം :

സ്വാതന്ത്ര്യസമരത്തിൽ “ജീവൻ വെച്ച ഇവരാണ്” നമ്മുടെ ആരാധ്യപുരുഷന്മാർ : ഝാൻസിറാണി, താന്തിയ തോപ്പി, ഭഗത് സിംഹ്, മഹാത്മാ ഗാന്ധി തുടങ്ങിയവർ. (ജീവൻവച്ചവർ എന്നെഴുതരുത്, അതിന്റെ അർത്ഥം തത്സമയം ജീവൻ തുടങ്ങിയവർ എന്നാണർത്ഥം. ജീവൻ വെച്ചവർ എന്നാൽ ജീവൻ നഷ്ടപ്പെടുത്തിയവർ എന്നർത്ഥം)

അതുപോലെയാണ് ഈ പത്രവാർത്തയിൽ ജീവൻ പകരംവച്ച “ഇവർ” നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. അവർ ആരാണെന്നു താഴെ പ്രത്യേകം എഴുതിയിട്ടുണ്ട്. അപ്പോൾ Pakaramvachavar എന്ന സാര്വലൗകികമായ പ്രയോഗമല്ല ഇവിടെ വേണ്ടത്. ജീവൻ “പകരംവച്ച് അവർ” എന്നുതന്നെ എഴുതണം. അങ്ങനെ ഊന്നിപ്പറഞ്ഞെങ്കിലേ അതവർക്കുള്ള അഭിനന്ദനമാകൂ, അംഗീകാരമാകൂ.

ഭാഷ പ്രയോഗിക്കുമ്പോൾ വാക്കുകൾ തമ്മിലുള്ള അകലവും അടുപ്പവും, ഉപയോഗിക്കുന്ന ചിഹ്നവുമൊക്കെ വളരെ പ്രധാനമാണ്.

facebooktwittergoogle_plusredditpinterestlinkedinmail

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>