“പിൻ വാങ്ങുക !”

Munnokkamതീവ്രവാദികളെ വളഞ്ഞുപിടിക്കാൻ നിയോഗിക്കപ്പെട്ട ഒരുസംഘംഭടന്മാർക്ക് കമാൻഡർ പെട്ടെന്ന് പിന്തിരിയാൻ ഉത്തരവു് നൽകി. അദ്ദേഹത്തിൻറെ മൊബൈലിൽ “പിൻ വാങ്ങുക” എന്നൊരു സന്ദേശമെത്തിയതാണ് കാരണം. തിരക്കിന്നിടയിൽ അതാരാണയച്ചതെന്ന് അദ്ദേഹം നോക്കിയില്ല. വെറുംകൈയോടെ തിരികെച്ചെന്ന കമാൻഡറെ മേലധികാരി ഇടംവലം പെടച്ചു.

അന്തംവിട്ട കമാൻഡർ ആ സന്ദേശം ഇദ്ദേഹംതന്നെയല്ലേ അയച്ചതെന്ന് ഒന്നുകൂടെ പരിശോധിച്ചു. കഷ്ടം ! അതദ്ദേഹത്തിന്റെ ഭാര്യ അയച്ചതായിരുന്നു ! വൈകുന്നേരം വരുമ്പോൾ കാലത്ത് പറഞ്ഞേല്പിച്ചിരുന്ന സേഫ്റ്റി പിൻ വാങ്ങിവരണമെന്നാണ് അവർ ഉദ്ദേശിച്ചത്.

പിൻവാങ്ങുക, പിൻ വാങ്ങുക എന്ന രണ്ടു വാക്കുകൾ തമ്മിലുള്ള വ്യത്യാസം മനസ്സിലാകാതെപോയതായിരുന്നു അദ്ദേഹത്തിനു പറ്റിയ കുഴപ്പം.

പിന്നിലേക്കുള്ള ആക്കം>പിന്+ആക്കം=പിന്നാക്കം, അതു പിന്നോക്കമല്ല. മുന്നിലേക്കുള്ള ആക്കം>മുന്+ആക്കം=മുന്നാക്കം, മുന്നോക്കമല്ല. പിന്നോട്ട്, പിന്നിലോട്ട്, പിറകോട്ട്, മുന്നോട്ട്, മുന്നിലോട്ട്, മുമ്പോട്ട് എന്നൊക്കെ ശരി.
(By Joseph V Boby)

Facebooktwittergoogle_plusredditpinterestlinkedinmailby feather

Leave a Reply

Your email address will not be published. Required fields are marked *