മലയാളവ്യാകരണം – ഒരു പഠനം – 12 ക്രിയ – ഭൂതകാലം

ശബ്ദം..

ക്രിയ …..തുടരുന്നു……

ക്രിയകളെപ്പറ്റി പറയുമ്പോൾ പ്രധാനമായും ഓർത്തിരിക്കേണ്ടുന്ന 3 കാര്യങ്ങളുണ്ട്. ഒന്നാമത്തെ കാര്യം കാലം“. മൂന്നു കാലങ്ങളാണു ക്രിയയ്ക്കുള്ളത്. ഭൂതം, വർത്തമാനം, ഭാവി എന്നിവ. കഴിഞ്ഞു പോയ സംഭവങ്ങളെപ്പറ്റി പരാമർശിക്കുമ്പോൾ ഭൂതകാലവും, നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളെപ്പറ്റി പരാമർശിക്കുമ്പോൾ വർത്തമാനകാലവും, വരാനിരിക്കുന്ന കാര്യങ്ങളെപ്പറ്റി പരാമർശിക്കുമ്പോൾ ഭാവികാലവും ക്രിയയിൽ ചേർക്കും. ഇതിനു കാലപ്രത്യയങ്ങൾ ക്രിയയുടെ ധാതുവിനോടൊപ്പം ചേർക്കണം. ഏതെങ്കിലും ഒരു പ്രവൃത്തിയിലെ സമയത്തെക്കുറിക്കുന്നതിനു ക്രിയാധാതുവിൽ ചെയ്യുന്ന ഭേദമാണു് കാലം. , ഉന്നു, ഉം ഇങ്ങനെ മൂന്നു പ്രത്യയങ്ങളാണ് സാധാരണ ക്രിയാധാതുക്കളോടു ചെർക്കാറുള്ളത്.

ഉദാ:

ധാതു ഭൂതം വർത്തമാനം ഭാവി

ഇളക് ഇളകി ഇളകുന്നു ഇളകും

തട്ട് തട്ടി തട്ടുന്നു തട്ടും

ഇങ്ങനെയല്ലാതെയും പല തരത്തിൽ ഇതു വരും.

1. കാലം

a) ഭൂതകാലം :- ഒരു പ്രവൃത്തി നടന്നുകഴിഞ്ഞു എന്നു കാണിക്കുന്ന ക്രിയാരൂപമാണ് ഭൂതകാലം. പല രീതിയിൽ ഈ രൂപം നമുക്കുണ്ടാക്കാം.

ഉദാ: സ്വരങ്ങൾ, ചില്ലുകൾ, യകാരം എന്നിവ അവസാനിക്കുന്ന ക്രിയാപദങ്ങളിൽ തു ചേർത്താൽ ഭൂതകാലം കിട്ടും. തു ചേർക്കുമ്പോൾ ചില സ്ഥലങ്ങളിൽ ട്ടു, ച്ചു, ത്തു, ണ്ടു, റ്റു എന്നൊക്കെ ക്രിയകളുടെ അവസാനം രൂപമാറ്റം സംഭവിക്കും. വ്യഞ്ജനം, റ എന്നിവയിൽ അവസാനിക്കുന്ന ധാതുക്കളോട് ഇകാരം ചേർത്താൽ ഭൂതകാലം സിദ്ധിക്കും.

ഉദാ:

പിഴു + തു =പിഴുതു, തൊഴു + തു = തൊഴുതു (സ്വരാന്തം)

ചെയ് + തു =ചെയ്തു, പെയ് + തു=പെയ്തു (യകാരാന്തം)

തേട് + = തേടി, പാട് + = പാടി, മൂട് + = മൂടി, മാറ് + = മാറി, ഇളക് + = ഇളകി, മിന്ന് + = മിന്നി (വ്യഞ്ജനാന്ത്യം)

കയറ് + =കയറി, അലറ് + =അലറി, ചിതറ് + = ചിതറി (റാന്ത്യം)

ചേർ + തു =ചേർത്തു, വാർ + തു =വാർത്തു, പാർ + തു=പാർത്തു (ചില്ലന്തം, സന്ധിവികാരം മൂലം ത ഇരട്ടിച്ചു)

വേൾ + തു = വേട്ടു, കേൾ + തു =കേട്ടു (ചില്ലന്തം) – (വേൾതു, കേൾതു എന്നൊക്കെ വരുന്നത് ഇങ്ങനെ രൂപം മാറിവരും. കാരിത ക്രിയകളിലാണ് ഇങ്ങനെ സംഭവിക്കുന്നത്‌.അകാരിതക്രിയകൾ ആണെങ്കിൽ തു എന്നതിനോടൊപ്പം നകാരം ചേർന്നിട്ടു വെന്തു, നൊന്തു, കൊന്നു, തിന്നു, വന്നു എന്നൊക്കെ വരും. ചിലപ്പോൾ തു എന്നതു ചവർഗ്ഗത്തോടു ചേരുമ്പോൾ ച്ച ആയിമാറും. കുലച്ചു, പിഴച്ചു, മരിച്ചു, തുളച്ചു ഇതൊക്കെ ഇങ്ങനെ വരുന്ന ക്രിയകളാണ്. ചിലപ്പോൾ ചവർഗ്ഗത്തിലെ അനുനാസികമായും മാറും. തുളഞ്ഞു, തുലഞ്ഞു, കളഞ്ഞു, അലിഞ്ഞു, അളിഞ്ഞു എന്നും വരും. ചിലപ്പോൾ കണ് +തു = കണ്ടു, വിണ് +തു = വിണ്ടു എന്നും വരും. ഇനിയുമുണ്ട് : ഏകാമാത്രകധാതു ക, , റ ഇവയിലാണ് അവസാനിക്കുന്നതെങ്കിൽ തു ആണു പ്രത്യയം. അതു ചേർക്കുമ്പോൾ ഇവയോടു തു ചേർന്നിട്ട് ഇരട്ടിക്കും. പെറ് +തു = പെറ്റു, വില് + തു = വിറ്റു, ചുട്‌ + തു = ചുട്ടു, അറ് + തു = അറ്റു, പുക് + തു = പുക്കു എന്നൊക്കെ വരും. അതു വിശദമായി സന്ധി എന്ന പാഠത്തിൽ പിന്നീടു പറയാം.)

ആണ്, ആകുന്നു എന്നീ ക്രിയാപദങ്ങൾ ചേർത്തും ഭൂതകാലം ഉണ്ടാക്കാം. വന്നതാണ്, പോയതാണ്, ഇരുന്നതാകുന്നു, എഴുതിയതാകുന്നു എന്നൊക്കെ.

ഉണ്ട്, ഇല്ല, അല്ല എന്നീ നിഷേധരൂപങ്ങൾ ചേർത്തും ഭൂതകാലം ഉണ്ടാക്കാം. പറ്റുവിനയോടു ചേർത്താണ് ഈ രൂപം ഉണ്ടാക്കുന്നത്‌.

ഉദാ: വന്നിട്ട് + ഇല്ല = വന്നിട്ടില്ല, വന്നിട്ട് + ഉണ്ട് = വന്നിട്ടുണ്ട്, പൊയിട്ട് +ഇല്ല = പോയിട്ടില്ല, കൊന്നിട്ട് + ഉണ്ട് = കൊന്നിട്ടുണ്ട്.

പറ്റുവിനയുടെ ഭൂതകാലം ഉണ്ടാക്കാൻ അവയോടു അ ചേർത്താൽ മതിയാകും. കേട്ട, പറഞ്ഞ, കഴിഞ്ഞ, നിറഞ്ഞ തുടങ്ങിയവ.

ഭൂതകാലത്തിനു താഴെപ്പറയുന്ന ഉൾപ്പിരിവുകൾ ഉണ്ട്:

1. അപരിച്ഛിന്നഭൂതകാലം : എപ്പോഴെങ്കിലും നടന്നത് : അവൻ വന്നു, ഞാൻ പോയി, കുട്ടി പഠിച്ചു.

2. ആവേദകഭൂതകാലം : ശ്രോതാവിനു ജിജ്ഞാസ ഉളവാക്കുന്ന, ഒരു നിർദ്ദിഷ്ട കാലയളവിൽ നടന്നത് : അയാൾ പോയിട്ടുണ്ടായിരുന്നു, പരീക്ഷ എഴുതിയിട്ടുണ്ടായിരുന്നു.

3. നിവേദകഭൂതകാലം : ശ്രോതാവിനു അത്ര ജിജ്ഞാസ ഉളവാക്കാത്ത, ഉദാസീനമായ ക്രിയ. ഇതും നിർദ്ദിഷ്ട കാലയളവിൽ നടന്നതാണ്: അവർ ഇവിടെ വന്നിരുന്നു, അയാൾ കാശു തന്നിരുന്നു.

4. പ്രചലത് ഭൂതകാലം : ഭൂതകാലത്തിൽത്തന്നെ നടന്നുകൊണ്ടിരുന്നതായ ക്രിയ : ഞാൻ പാടിക്കൊണ്ടിരുന്നു, അയാൾ ഓടിക്കൊണ്ടിരുന്നു.

5. അനുബന്ധിഭൂതകാലം : ഭൂതകാലത്തിൽ നടന്നതും പൂർത്തിയാക്കാത്തതും തുടർന്നുകൊണ്ടിരുന്നതുമായ ക്രിയ. ഞാൻ വായിക്കുന്നുണ്ടായിരുന്നു, അവൻ നടക്കുന്നുണ്ടായിരുന്നു.

( ഈ അഞ്ചു വിഭാഗങ്ങളും മൂന്നു കാലങ്ങളിലും ഉണ്ട്)

Facebooktwittergoogle_plusredditpinterestlinkedinmailby feather

Leave a Reply

Your email address will not be published. Required fields are marked *