“മാതൃകാ പെരുമാറ്റച്ചട്ടം”

തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ പാലിക്കേണ്ട മര്യാദകൾ/വ്യവസ്ഥകൾ എന്നിവ തിരഞ്ഞെടുപ്പുകമ്മീഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥാനാർത്ഥികൾ ഈ പെരുമാറ്റച്ചട്ടം പാലിക്കണം/അനുസരിക്കണം/ലംഘിക്കരുത് എന്നൊക്കെപ്പോരേ ? ഔദ്യോഗികപ്രഖ്യാപനം എന്താണെന്നറിയില്ല. ഇതു പത്രഭാഷ്യമാണ്.

मातृका (മാതൃകാ) എന്ന സംസ്കൃതപദത്തിന് അമ്മയെന്നും അമ്മൂമ്മയെന്നും പരിചാരികയെന്നും ഏതെങ്കിലും അക്ഷരമെന്നും ഭൂമിയിലേക്കടിച്ചിറക്കിയ കുറ്റിയെന്നും ഒക്കെ അർത്ഥമുണ്ട്. ഇതിൽ ആരുടെ/എന്തിന്റെ പെരുമാറ്റച്ചട്ടമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ പാലിക്കേണ്ടത് ?

നാമനിർദ്ദേശപത്രിക, സീറ്റുനിർണ്ണയചർച്ച, സുരക്ഷിതമണ്ഡലം, സാദ്ധ്യതപ്പട്ടിക, ലോക്സഭാമണ്ഡലം, നിയമസഭാമണ്ഡലം, തിരഞ്ഞെടുപ്പുനിരീക്ഷകൻ, തിരഞ്ഞെടുപ്പുപെരുമാറ്റച്ചട്ടം, വോട്ടർപ്പട്ടിക, കേന്ദ്രതിരഞ്ഞെടുപ്പുനിരീക്ഷണോദ്യോഗസ്ഥൻ, പത്രികാസമർപ്പണം, സൂക്ഷ്മപരിശോധന, സുരക്ഷാപരിശോധന, സുരക്ഷാക്രമീകരണം, പ്രാഥമികപരിശീലനം, പരിശീലനോദ്യോഗസ്ഥൻ – ഇവയൊക്കെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുവരുന്ന പദങ്ങളാണ്; ഇവയുടെയൊക്കെ ഇടയിൽ ഇടവിട്ടെഴുതുന്നത് തെറ്റ്. ഉപതിരഞ്ഞെടുപ്പ് തെറ്റ്; ഇടക്കാലത്തിരഞ്ഞെടുപ്പ് എന്നാണ് ശരി.

Facebooktwittergoogle_plusredditpinterestlinkedinmailby feather

Leave a Reply

Your email address will not be published. Required fields are marked *