വായനക്ക് !

ബ. ശ്രീലകം സർ ഇന്ന് (02/03/2018) Vayanakk വീട്ടിൽ വന്നിരുന്നു. അദ്ദേഹത്തിൻറെ ചില പുസ്തകങ്ങൾ എറണാകുളത്തു നടക്കുന്ന പുസ്തകോത്സവത്തിൽ വില്ക്കാനായി, വായനപ്പുരയുടെ സ്റ്റാളിൽ കൊടുക്കുവാനാണ് വന്നത്. ഞാനും ഭാര്യയും ഒപ്പം കൂടി. മിക്ക സ്ഥലങ്ങളിലും ആൺകുട്ടികളും പെൺകുട്ടികളും സ്റ്റാളുകളിൽ ജോലിചെയ്യുന്നു. സ്റ്റാളുകളിലൊക്കെ കയറിയിറങ്ങി, അങ്ങനെ പലപല പുസ്തകങ്ങളും വാങ്ങിനടക്കുമ്പോൾ അതാ കേരള സാഹിത്യ അക്കാദമിയുടെ സ്റ്റാൾ. വേഗം അങ്ങോട്ടു കയറി.

പുസ്തകങ്ങൾ എടുക്കുന്ന സമയത്ത് പെട്ടെന്നാണ് അവരുടെ ബാനറിൽ ആരുടെയോ “വായനക്ക്” എന്നു കണ്ടത്. കണ്ടപാടേ ഞാൻ പിന്നാക്കം പാളിനോക്കി. ശ്രീമതിയും ശ്രീലകംസാറും വേറൊരു സ്റ്റാളിൽ തകൃതിയായി കവിതാപുസ്തകങ്ങൾ തിരയുന്നു. എന്റെ മനസ്സിൽ ലഡ്ഡു ഒരായിരമെണ്ണം തുരുതുരെ പൊട്ടിച്ചിതറി!!

ഇതുതന്നെ തക്കം. ഞാൻ വേഗം കൗണ്ടറിലേക്കു ചെന്നു. നോക്കിയപ്പോൾ അതാ താടിയും മീശയുമൊക്കെ വച്ച രണ്ടുപേരാണ് അവിടെയിരിക്കുന്നത് ! ഭഗ്നാശനായി തിരികെ എത്തി, വീണ്ടും നോക്കി; ആരുടെ വായയാണ് നക്കേണ്ടതെന്ന്. അപ്പോളാണ് അവിടെയിരിക്കുന്നവരുടെയല്ല; ഭാഷയുടെയും സംസ്കാരത്തിന്റെയുമൊക്കെ വായയാണ് നക്കേണ്ടതെന്നു മനസ്സിലായത് !!

ഏതായാലും ചെന്നതല്ലേ, കുറെ പുസ്തകങ്ങളൊക്കെ വാങ്ങി, തിരികെപ്പോന്നു. അല്ലാതെന്തു ചെയ്യാൻ ? സർക്കാർപുസ്തകക്കടകളിൽ ഡിസ്‌കൗണ്ട് കിട്ടും. അവിടെ ഇല്ലാത്ത പുസ്തകങ്ങൾ മറ്റുള്ള സ്ഥലങ്ങളിൽനിന്നു വാങ്ങിയാൽ മതി. ചില വിദ്വാന്മാർ ഡിസ്‌കൗണ്ട് തരില്ല

Facebooktwittergoogle_plusredditpinterestlinkedinmailby feather

Leave a Reply

Your email address will not be published. Required fields are marked *