13 – Black Friday

വിന്റർ കാലാവസ്ഥയിലേക്കു മാറുന്നതിനോടനുബന്ധിച്ചുള്ള Christmas Shopping Season മുതലെടുക്കാൻ ഇവിടുത്തെ ചില്ലറവില്പനക്കാർ - ഉപ്പുതൊട്ടു കർപ്പൂരംവരെ - നടത്തുന്ന വമ്പിച്ച വിറ്റഴിക്കൽ-വിലപേശൽ തന്ത്രമാണ് ബ്ലാക്ക് ഫ്രൈഡേ എന്നറിയപ്പെടുന്നത്. നവംബർ മാസത്തിലെ അവസാനവ്യാഴാഴ്ചയാണ് Thanks Giving Day. അതിനുപിന്നാലെ വരുന്ന വെള്ളിയാഴ്ച, കെട്ടിക്കിടക്കുന്ന എല്ലാ സ്റ്റോക്കും ഇവർ വിറ്റഴിക്കും. ചിലപ്പോൾ ഇത് ഒരാഴ്ചവരെ നീളും. അതുവരെ നഷ്ടത്തിലോടിയിരുന്ന (Red) എല്ലാ വ്യാപാരങ്ങളും ലാഭത്തിലാകുന്നതാണിതിന്റെ (Black)പിന്നിലുള്ള കാര്യം. going from being “in the red” to being “in the black” എന്നാണിതിനു പറയുന്നത്. 70 % വരെയാണ് ചിലരുടെ വിലക്കിഴിവ്. അമേരിക്കയിൽ തുടങ്ങിയ ഈ വ്യാപാരതന്ത്രം മെല്ലെ മറ്റുള്ള സ്ഥലങ്ങളിലേക്കു വ്യാപിക്കുകയായിരുന്നു.

നേരം വെളുക്കുന്നതിനുമുമ്പേതന്നെ എല്ലാ കടകളുടെയും മുന്നിൽ നമ്മുടെ ബിവറേജസിൽ കാണുന്നതുമാതിരി നീണ്ട ക്യൂ ഉണ്ടാവും. കഴിഞ്ഞ വർഷം വരെ ഇതായിരുന്നു ഇവിടുത്തെ രീതി. ചിലയിടങ്ങളിൽ അടിപിടിയും ഉണ്ടാകാറുണ്ട്. എന്നാൽ ഇക്കൊല്ലം കാലത്തുള്ള ആ ക്യൂ ഉണ്ടായില്ല എന്നാണ് വിവരം. പക്ഷേ, ഉച്ച കഴിയുമ്പോൾ തിരക്കു കൂടുമെന്നു പ്രതീക്ഷിക്കുന്നു. Brexit vote ന്റെ അനന്തരഫലമായുണ്ടായ ബ്രിട്ടീഷ് പൗണ്ടിന്റെ വിലയിടിവുകൊണ്ടാണിതെന്നു കരുതുന്നു. എന്നാൽ വ്യാഴാഴ്ചതന്നെ ഇഷ്ടംപോലെ ആളുകൾ സാധനങ്ങൾ വാങ്ങിയിട്ടുള്ളതിനാലാണ് വെള്ളിയാഴ്ച തിരക്കു കുറവായതെന്നും വാദമുണ്ട്. തന്നയുമല്ല ഓൺലൈൻ വ്യാപാരം ഇപ്പോൾ കൊണ്ടുപിടിച്ചുനടക്കുന്നതിന്റെയും പ്രതിഫലനമുണ്ടാകും. ഗ്രേറ്റ് ബ്രിട്ടനിൽ മാത്രം 10 ബില്യൺ പൗണ്ടിന്റെ കച്ചവടം ഈ സീസണിൽ നടക്കുമെന്നു കരുതപ്പെടുന്നു; വെള്ളിയാഴ്ചമാത്രം 2.5 ബില്യന്റെ കച്ചവടം.

വൈകുന്നേരം ഹൈ സ്ട്രീറ്റിൽ പോയിരുന്നു. അത്ര വലിയ തിരക്കൊന്നും കണ്ടില്ല.

ആസ്ഡ എന്ന വമ്പൻ റീറ്റെയ്ൽ ശൃംഖലയുടെ വെംബ്ലി ശാഖയിൽ നടന്ന കശപിശയിൽ നിലത്തുവീണ സ്ത്രീയുടെ ചിത്രമാണ് കാണിച്ചിരിക്കുന്നത്. (ചിത്രം നെറ്റിൽനിന്നെടുത്തത്.)

facebooktwittergoogle_plusredditpinterestlinkedinmail

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>