ഓമനത്തിങ്കൾ കിടാവോ ??

ആണ്ടുപിറപ്പൊന്നാംതീയതിയായിക്കൊണ്ട് എന്തെങ്കിലും നല്ലതു പറയാമെന്നു കരുതിയാൽ സമ്മതിക്കില്ല. ചീത്ത വിളിപ്പിച്ചേ അടങ്ങൂ. പക്ഷേ ഇങ്ങനെയൊക്കെ എഴുതിയാൽ എന്താ ചെയ്ക !!

Omanatthinkalkkidavo എന്നെഴുതിയാൽ “ഓമനത്തിങ്കൾ കിടാവാണോ ?”എന്നാണർത്ഥം. അതായത് ഓമനത്തിങ്കൾ എന്നു പറയുന്ന സാധനം കിടാവാണോ എന്നാണു ചോദ്യം.

ഓമനത്തിങ്കൾക്കിടാവോ എന്നാണെഴുതേണ്ടത്. അപ്പോൾ അർത്ഥം ഓമനത്തിങ്കൾക്കിടാവാണോ ? എന്ന ചോദ്യമായി മാറും. അല്ലെങ്കിൽ ഓമനത്തിങ്കൾക്കിടാവോ ! എന്ന അതിശയോക്തിയായും വരാം. (അതു സസന്ദേഹം എന്ന അലങ്കാരത്തിനുദാഹരണമാണു്.)

യശഃശരീരനായ ഇരയിമ്മൻതമ്പി രചിച്ച മനോഹരമായ താരാട്ടുപാട്ടിലെ ആദ്യത്തെ വരിയാണിത്. കുട്ടിയെക്കണ്ടിട്ട് എങ്ങനെയൊക്കെ സങ്കല്പിക്കാമോ അങ്ങനെയൊക്കെ ഒരമ്മ വിശേഷിപ്പിക്കുന്നതാണിത്. അദ്ദേഹം ക്ഷമിക്കട്ടേ !

(ഇരട്ടകൾ സാധാരണ ജീവിതത്തിലേക്കെന്നല്ല “സാധാരണജീവിതത്തിലേക്ക്” എന്നു വേണം എഴുതാൻ. അങ്ങനെ പലതും പറയാനുണ്ട്. തത്കാലം ഇത്രയും മതി.)

എല്ലാവർക്കും ഊഷ്മളമായ പുതുവത്സരാശംസകൾ !

Facebooktwittergoogle_plusredditpinterestlinkedinmailby feather