പായസം മേള തുടങ്ങിയെന്ന് !!

ഞാൻ തോറ്റു ഭഗവാനേ !

Payasam

ഓരോ ഉത്സവത്തിനും പലരും പലതരം മേളകൾ ആളുകൾ സംഘടിപ്പിക്കുന്നതായി അറിയാം. ജാതി,മത,സാംസ്കാരികസംഘടനകളും സർക്കാരും ഉത്സവങ്ങളോടനുബന്ധിച്ച് മേളകൾ പലവിധം നടത്താറുണ്ട്. പുസ്തകമേള, നാടകമേള, വസ്ത്രമേള, ഗാനമേള, ഗജമേള, പാചകമേള, ചിത്രമേള, വാചകമേള എന്നിങ്ങനെ എത്രയോതരം മേളകൾ നാം ദിവസേന കാണുന്നു. അതൊക്കെ സംഘടിപ്പിക്കുന്നത് മനുഷ്യരാണ്. എന്നാൽ, പായസം ഒരു മേള നടത്തുന്നത് ആദ്യമായി കാണുന്നു !!

മനുഷ്യനുണ്ടാക്കിയ സൂപ്പർ കമ്പ്യൂട്ടറുകൾ ഈയിടെ മനുഷ്യനു മനസ്സിലാകാത്ത ഭാഷ കണ്ടുപിടിക്കുകയും അതുപയോഗിച്ചുകൊണ്ട് തമ്മിൽത്തമ്മിൽ ആശയവിനിമയം നടത്തുകയുമൊക്കെ ചെയ്തതായി വായിച്ചിരുന്നു. അതുപോലെയെങ്ങാനുമുള്ള കഴിവുകൾ ഈ പായസവും ആർജ്ജിച്ചിരിക്കുമോ !!

(പായസംകൊണ്ടുള്ള മേള പായസമേള)

facebooktwittergoogle_plusredditpinterestlinkedinmail