വരണാധികാരി പട്ടിക തയ്യാറാക്കുന്നു !

Varanadhikari

ഇങ്ങനെ എഴുതിയാൽ അദ്ദേഹം എന്തിന്റെയോ ലിസ്റ്റുണ്ടാക്കുന്നു എന്നാണ് മനസ്സിലാകുന്നത്.; അതു ചിലപ്പോൾ അദ്ദേഹത്തിൻറെ വീട്ടിലേക്ക് പച്ചക്കറി, പലവ്യഞ്ജനം എന്നിവ വാങ്ങാനുള്ളവയുടെ ലിസ്റ്റായിരിക്കാം, അല്ലെങ്കിൽ പല സ്ഥലങ്ങളിലും സൂക്ഷിച്ചിട്ടുള്ള ഇ വി എം മെഷീനുകളുടെ ലിസ്റ്റാവാം അങ്ങനെ പലതുമാവാം.

എന്നാൽ വാർത്ത വായിച്ചുവരുമ്പോൾ വരണാധികാരികളുടെ പല ശ്രേണികളിലുള്ള പട്ടികയാണ് തയ്യാറാക്കുന്നതെന്നാണ് മനസ്സിലാകുന്നത്. വരണാധികാരികളുടെ പട്ടിക എന്നാണ് വിവക്ഷിതമെങ്കിൽ വരണാധികാരിപ്പട്ടിക എന്നെഴുതണം.

ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് = ലോകസഭത്തിരഞ്ഞെടുപ്പ്.

Facebooktwittergoogle_plusredditpinterestlinkedinmailby feather