The Author

ഞാൻ ബോബി. കോട്ടയത്ത് വേളൂർ എന്ന സ്ഥലത്ത് ജനിച്ചു. 3 സഹോദരന്മാരും 2 സഹോദരിമാരും ഉണ്ട്. ഞാൻ മക്കളിൽ നാലാമൻ. അപ്പൻ മരിച്ചു പോയി. അമ്മ ജീവിച്ചിരിക്കുന്നു. കോട്ടയം വേളൂർ കല്ലുപുരയ്ക്കൽ സ്കൂൾ, C M S College High School, C M S College, Baselius College എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം നേടി.  മൂവാറ്റുപുഴ, കോഴിക്കോട്, കൊച്ചി, തൃപ്പൂണിത്തുറ, കാക്കനാട് എന്നീ സ്ഥലങ്ങളിൽ വിവിധ ഉദ്യോഗാർത്ഥം മാറിമാറി താമസിച്ചു. 34 വർഷം ബാങ്ക് ജീവനക്കാരനായി ജീവിച്ചു. ഇപ്പോൾ അടുത്തൂണ്‍ പറ്റി, എറണാകുളത്തു സ്വസ്ഥം. ഫേസ് ബുക്ക്‌ സുഹൃത്തുക്കളുമായി സംവദിച്ചു ജീവിക്കുന്നു. ബ്ലോഗുകൾ നിരൂപണം ചെയ്യലാണ് ഇപ്പോൾ പ്രധാന ജോലി. ഒന്ന് രണ്ട് ഓണ്‍ലൈൻ മാസികകൾക്ക് ഉപദേശകനായും വർത്തിക്കുന്നു. Green Leaf എന്ന പ്രകൃതി മാസികയ്ക്കു വേണ്ടി ഇംഗ്ലീഷ് ലേഖനങ്ങൾ മലയാളത്തിൽ പരിഭാഷപ്പെടുത്തിക്കൊടുക്കുന്നു. മലയാള ഭാഷയെ അതിരറ്റു സ്നേഹിക്കുന്നു. ആരോഗ്യകരമായ സംവാദം ഇഷ്ടപ്പെടുന്നു. അടുത്തൂണ്‍ പറ്റിയ ശേഷമാണ് എഴുത്തിലേക്ക്‌ ശ്രദ്ധ കേന്ദ്രീകരിച്ചത്. യാത്ര, സംഗീതം, വായന എന്നിവ ഇഷ്ടപ്പെടുന്നു. നർമ്മം വളരെയേറെ ആസ്വദിക്കുന്നു.

ഭാര്യ, വിമല പൈങ്ങോട്. കവിതകൾ എഴുതും.

ഒരു മകൻ, പ്രവാസി, വിവാഹിതൻ.

2013 ൽ ഞങ്ങൾ ഇംഗ്ലണ്ട്, സ്കോട്ട് ലാൻഡ്‌ തുടങ്ങിയ സ്ഥലങ്ങളിൽക്കൂടി നടത്തിയ പര്യടനത്തെക്കുറിച്ചുള്ള രചന ചിത്രങ്ങൾ സഹിതം ഇതിൽ ചേർത്തിരിക്കുന്നു.