രണ്ടാം സ്വാതന്ത്ര്യസമരം വീണ്ടും !

ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനിയുടെ ദുർഭരണത്തിന്നെതിരേ 1857-58 കാലഘട്ടത്തിൽ നമ്മുടെ രാജ്യത്തു നടന്ന വലിയ ലഹളയെ Sepoy Mutiny (ശിപായിലഹള)എന്നു ബ്രിട്ടൻകാർ പറയുന്നുവെങ്കിലും ഒന്നാം സ്വാതന്ത്ര്യസമരമെന്നാണ് ഭാരതീയർ കരുതുന്നത്. അങ്ങനെയാണ് ഞാൻ പഠിച്ചത്.

രണ്ടാം സ്വാതന്ത്ര്യസമരത്തിലാണ് നമുക്ക് ബ്രിട്ടൻകാരിൽനിന്ന് സ്വാതന്ത്ര്യം കിട്ടിയത്; അത് 1947 ലായിരുന്നു.

അപ്പോൾ ഇനി കോൺഗ്രസ്സുകാർ നടത്താൻപോകുന്ന ഈ രണ്ടാം സ്വാതന്ത്ര്യസമരം ഏതാ ??

മേല്പറഞ്ഞതിൽ ഏതാ ഇവർ മറന്നുപോയത് ? സ്വാതന്ത്ര്യത്തിൽ കലാശിച്ചെങ്കിലേ അതിനുവേണ്ടി നടത്തിയ സമരം സ്വാതന്ത്ര്യസമരമാകുകയുള്ളോ ? ആകെ ഒരു ………Sepoy Mutini

Facebooktwittergoogle_plusredditpinterestlinkedinmailby feather