ഉണർന്ന് പ്രവർത്തിക്കണമോ ?

UnarnnuVrutthiyaakkiകാലത്ത് ഉറക്കമുണർന്നാൽ നാമൊക്കെ മൂത്രമൊഴിക്കും, പല്ലുതേക്കും, അപ്പിയിടും, കുളിക്കും. ഇതൊക്കെ നമ്മുടെ ദിനചര്യകളാണ്, ചിലർ ഇതൊക്കെ ഓരോന്നോരോന്നായി ചെയ്യുമ്പോൾ സമയമില്ലാത്ത ചിലർ പല്ലു തേച്ചുകൊണ്ട് മൂത്രമൊഴിക്കും, ഒട്ടും സമയമില്ലാത്ത അതിബുദ്ധിയുള്ളവർ പല്ലുതേക്കലും അപ്പിയിടലും ഒരുമിച്ചുകഴിക്കും. തത്സമയംതന്നെ മൂത്രം പോകുന്നതിനാൽ അതിനു പ്രത്യേകം സമയം കണ്ടെത്തേണ്ടയാവശ്യമില്ല. പത്രംവായനയും ഇതിന്റെകൂടെ നടക്കും.

എന്നാൽ ഒന്നാമത്തെ ചിത്രത്തിൽ പറയുന്നതുപോലെ പോലീസുകാർ പ്രവർത്തിച്ചാൽ മതിയോ ? പോലീസുകാർ ഉറങ്ങുകയാണ്. അവർ ഉണർന്നിട്ടുവേണം പ്രവർത്തിക്കാൻ ! ഈ പോലീസുകാരൊക്കെ മേല്പറഞ്ഞതുപോലെ എല്ലാം കഴിഞ്ഞുവരുമ്പോൾ കുറ്റവാളികൾ എല്ലാം കഴിഞ്ഞ് വേറൊരു ദേശത്തേക്കു കടന്നിട്ടുണ്ടാവും. അതാണല്ലോ ഇപ്പോൾ നാം കാണുന്നത് ! (ഇതറിയാവുന്ന പത്രാധിപരാണോ ഇങ്ങനെ എഴുതിയതെന്ന് ന്യായമായും സംശയിക്കാം !!)

പത്രാധിപർ ഉദ്ദേശിച്ചത് ഒരു കുറ്റകൃത്യം നടന്നാൽ, പോലീസുകാർ അലസരായിരിക്കാതെ, എത്രയും വേഗം പണി തുടങ്ങണമെന്നാണ്. അതിന് ഇങ്ങനെ എഴുതിയാൽപ്പോരാ. ഉണർന്നു, പ്രവർത്തിക്കണം എന്നിവ രണ്ടു പൂർണ്ണക്രിയകളാണ്. ഒരു വാക്യത്തിൽ ഒരെണ്ണമേ പാടുള്ളൂ. ഇതു രണ്ടുംകൂടെ ചേർത്ത് ഒരൊറ്റക്രിയയാക്കി, ഉണർന്നുപ്രവർത്തിക്കണം എന്നെഴുതിയാലേ ശരിയാവൂ.

രണ്ടാമത്തെ ചിത്രം നോക്കൂ. വൃത്തിയാക്കി തുടങ്ങി. എന്തെങ്കിലും മനസ്സിലായോ ? എന്തു തുടങ്ങിയെന്നാണ് ? വൃത്തിയാക്കിയിട്ട് എന്തോ തുടങ്ങിയെന്നല്ല. ഇവയും പൂർണ്ണക്രിയകളാണ്; തമ്മിൽ ബന്ധപ്പെടണമെങ്കിൽ രണ്ടുകൂടെ ചേർക്കണം. ട്രാക്ക് വൃത്തിയാക്കിത്തുടങ്ങി എന്നാണെഴുതേണ്ടത്. അതുപോലെ ഉന്നത+ഉദ്യോഗസ്ഥർ=ഉന്നതോദ്യോഗസ്ഥർ എന്നു ചേർക്കണമെന്നാണ് സംസ്കൃതസന്ധിയിൽ

facebooktwittergoogle_plusredditpinterestlinkedinmail