കടപയാദിസൂത്രം

മലയാളത്തിലെ അക്ഷരങ്ങളെ സ്വരങ്ങൾ എന്നും വ്യഞ്ജനങ്ങൾ എന്നും തിരിച്ചിട്ടുണ്ടല്ലോ. അതിൽ ക മുതൽ മ വരെയുള്ള വ്യഞ്ജനങ്ങളെ വർഗ്ഗാക്ഷരങ്ങൾ എന്നു പറയുന്നു. ഇവയെ സ്വരസഹായമില്ലതെ ഉച്ചരിക്കാനാവില്ല. ക്, പ്, ത് ഇങ്ങനെയൊക്കെയാണ് ലിപികൾ. ഉച്ചാരണത്തിനു വേണ്ടി ഏതെങ്കിലും സ്വരം (അ) ചേർത്തിരിക്കുന്നു. ക മുതൽ മ വരയുള്ള ഈ അക്ഷരങ്ങളെ മുഖ്യമായിക്കരുതി എല്ലാ വ്യഞ്ജനങ്ങൾക്കും പകരമായി സങ്കല്പിചിരിക്കുന്നു. ഇതിനെക്കുറിച്ചു കൂടുതൽ മനസ്സിലാക്കണമെങ്കിൽ കടപയാദിസംഖ്യ അറിഞ്ഞിരിക്കണം.

$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$

കടപയാദിസൂത്രം, അക്ഷരസംഖ്യ, പരല്പേര് (റു് ) എന്നും ഇതറിയപ്പെടുന്നു. അക്ഷരങ്ങൾകൊണ്ടു (കവടിയുടെ) സംഖ്യ കുറിക്കുന്ന വാക്യം എന്നാണു ഇതിനെ വിവക്ഷിക്കുന്നത്. ഗണകന്മാർ കവടിയും പരലും നിരത്തി ഗണിക്കുന്നത്തിലും ഇതിന്റെ ആവശ്യകത ഉണ്ട്.

ഹരി ശ്രീ ഗണപതയേ നമഃ
വിദ്യാരംഭത്തിനു എന്തുകൊണ്ട് “ഹരി ശ്രീ ഗണപതയേ നമ:” എന്ന് ആദ്യാക്ഷരം കുറിക്കാന്‍ തിരഞ്ഞെടുത്തു ?
നമ്മള്‍ കുഞ്ഞുങ്ങള്‍ക്ക് ആദ്യാക്ഷരം കുറിക്കാന്‍ “ ഹരി ശ്രീ ഗണപതയേ നമഃ” എന്നാണു എഴുതുന്നത്‌. ഇതെന്തുകൊണ്ടാണ്? വിദ്യാദേവത സരസ്വതി ആയിരിക്കേ എന്തുകൊണ്ട് ഹരിയും ശ്രീയും ഗണപതിയും വന്നപ്പോള്‍ അവരുടെകൂടെ സരസ്വതി മാത്രം വന്നില്ല ?

ശ്രീചക്രപൂജയിലൂടെ ദേവിയെ ഉപാസിച്ചിരുന്ന എഴുത്തച്ഛന്‍ കൃത്യമായ കണക്കുകൂട്ടലോടെയാണ് “ഹരി ശ്രീ ഗണപതയേ നമഃ” എന്നെഴുതിയത്. അക്ഷരവും അക്കവും സരസ്വതിയും ഈ പത്തക്ഷരങ്ങളില്‍ അടങ്ങിയിരിക്കുന്നു.

“കടപയാദി” സമ്പ്രദായം ഉപയോഗിച്ചാണ് എഴുത്തച്ഛന്‍ ഇത് സാധിച്ചിരിക്കുന്നത്. അക്ഷരങ്ങളെ ഉപയോഗിച്ച് സംഖ്യകള്‍ സൂചിപ്പിക്കാനായി ജ്യോതിഷത്തിലും മറ്റും ഉപയോഗിച്ചിരുന്ന രീതിയാണ് കടപയാദി. “പരല്പേര്” എന്നും ഈ സമ്പ്രദായം അറിയപ്പെടുന്നു. ക,ട,പ,യ എന്നീ അക്ഷരങ്ങള്‍ ഒന്നിനെ സൂചിപ്പിക്കുന്നതിനാലാണ് ഇതിനെ കടപയാദിസമ്പ്രദായം എന്നു പറയുന്നത്. വരരുചിയാണ് ഈ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ് എന്നു കരുതപ്പെടുന്നു.
൧ ൨ ൩ ൪ ൫ ൬ ൭ ൮ ൯ ൦
— — — — — — — — — —
ക ഖ ഗ ഘ ങ്ങ ച ഛ ജ ഝ ഞ
ട ഠ ഡ ഢ ണ ത ഥ ദ ധ ന
പ ഫ ബ ഭ മ .. .. .. .. ..
യ ര ല വ ശ ഷ സ ഹ ള ഴ,റ

കടപയ (1) ഖഠഫര (2) ഗഡബല (3, ഘഢഭവ (4) ങണമശ (5) ചതഷ (6) ഛഥസ (7) ജദഹ (8) ഝധള (9) ഞന (10) എന്നിങ്ങനെയാണ് അക്ഷരങ്ങള്‍ സംഖ്യകളെ സൂചിപ്പിക്കുന്നത്. കൂട്ടക്ഷരം വന്നാല്‍ രണ്ടാമത്തെ അക്ഷരത്തിന്റെ സംഖ്യയാണ് എടുക്കുന്നത്. ‘അ’ മുതല്‍ ‘അം’ വരെയുള്ള സ്വരാക്ഷരങ്ങളെ പൂജ്യമായും കണക്കാക്കുന്നു. ഴ,റ എന്നീ അക്ഷരങ്ങള്‍ സ്വതന്ത്രസ്വരങ്ങളാണ്. ‘അങ്കാനാം വാമതോഗതി’ എന്ന നിയമം അനുശാസിക്കുന്നപ്രകാരം എഴുതിക്കിട്ടുന്ന അക്കങ്ങളെ ഇടത്തോട്ടു വായിക്കണം.

ഇതിലെ ഒന്നു മുതൽ പൂജ്യം വരെയുള്ള സംഖ്യകളുടെ താഴെ എഴുതിയിരിക്കുന്ന ലിപികൾ ആ സംഖ്യയായി ഗണിക്കണം. സ്വരങ്ങൾ ചേർന്നാൽ സംഖ്യയ്ക്ക് വ്യത്യാസമുണ്ടാകുകയില്ല. കൂട്ടക്ഷരങ്ങളിൽ ഒടുവിലത്തെ അക്ഷരമാണ് പ്രമാണമായി എടുക്കേണ്ടത്. ഉദാ: ല്പ എന്നാൽ ൧, ഴ്ത്ത – ൬, ത്ഥ – ൭ ക്ഷ – ൬ എന്നിങ്ങനെ. അ മുതൽ ഔ വരെയുള്ള സ്വരങ്ങളും ഴ, റ എന്നിവയും ൽ, ർ, ൾ, ൻ, ൺ എന്നെ ചില്ലുകളും പൂജ്യംതന്നെ. റ എന്നതു തനിയെ കണ്ടാൽ പൂജ്യം. കൂട്ടക്ഷരത്തിന്റെ ഒടുവിലായാൽ രേഫത്തിന്റെ (ർ) അക്കമായ 2 കൊടുക്കണം. ഉദാ: പുത്രി – 12. ചില്ലുകളെ രണ്ടു വിധത്തിൽ ഉപയോഗിക്കുന്നുണ്ട്. ഉദാ: പാൽ 10, പാല് 13. ഇങ്ങനെ കിട്ടുന്ന സംഖ്യയെ അവസാനം തിരിച്ചിടണം. അതാണ്‌ പരല്പ്പേര്. അപ്പോൾ പാൽ എന്നതിന്റെ സംഖ്യ 01 അതായത് 1,പാല് എന്നതിന്റെ സംഖ്യ 31 എന്നുവരും.

ഇതുപ്രകാരം ഹരി = 28, ശ്രീ =2, ഗ=3,ണ=5,പ=1,ത=6,യേ=1,ന=0,മ=5. 28+2+3+5+1+6+1+0+5=51. ഹരി ശ്രീ ഗണപതയേ നമഃ’ എന്നിവ കൂട്ടിക്കിട്ടുന്നത് 51 അക്ഷരാളിയാണ് അതായത് സരസ്വതി.

മുപ്പതക്ഷരം മാത്രമുണ്ടായിരുന്ന വട്ടെഴുത്തുലിപിയെ 51 അക്ഷരമുള്ള ലിപിയാക്കി മാറ്റിയ ഭാഷാപിതാവ് എഴുത്തച്ഛന്‍ ഈ പത്തക്ഷരംകൊണ്ടു സൂചിപ്പിച്ചത് സരസ്വതിയെത്തന്നെയായിരുന്നു. അതിനായി അദ്ദേഹം കടപയാദി (പരല്പേര്) ഉപയോഗിച്ചു എന്നുമാത്രം.’ ഹരി ശ്രീ ഗണപതയേ നമഃ’ എന്നെഴുതുന്നതിന്റെ പൊരുള്‍ ഇതാണ്.

ആ കാലഘട്ടത്തില്‍ പരല്പേര് എഴുത്തച്ഛന്‍ മാത്രമല്ല പലരും ഉപയോഗിച്ചതായി കാണപ്പെടുന്നുണ്ട്. മേല്പത്തൂരും നാരായണീയത്തിലെ അവസാനശ്ലോകത്തിന്റെ അവസാനപദമായ ‘ആയുരാരോഗ്യസൗഖ്യം’ അത് എഴുതിപ്പൂർത്തിയാക്കിയ കലിദിനസംഖ്യ സൂചിപ്പിക്കുന്നു. 1712210 എന്നാണു അത് കിട്ടുന്നത്. അതു കൊല്ലവര്‍ഷം 762 വൃശ്ചികമാസം 28ആണ്. ആ- ൦, യ-൧, ര-൨, ര-൨, യ-1,സ-൭, യ-1. അപ്പോൾ 0122171 എന്നിങ്ങനെ വരും. അതു തിരിച്ചിട്ടാൽ 1712210.
ഇതിൽ 1712210 നെ 365.25 കൊണ്ടു ഹരിക്കുമ്പോൾ 762 കിട്ടും. പക്ഷേ വൃശ്ചികം 28 എന്നെങ്ങനെ കിട്ടും എന്നെനിക്ക് ഒരു പിടിയുമില്ല. ആർക്കെങ്കിലും സഹായിക്കാമോ ?

^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^

ഇംഗ്ലീഷ് മാസങ്ങൾക്കൊക്കെ എത്ര ദിവസം വീതമുണ്ടെന്നു കലണ്ടറിൽ നോക്കി കാണാപ്പാഠം പഠിക്കുന്നതിലും നല്ലത് ഈ ചെറുവാക്യം ഓർമ്മിച്ചിരിക്കുന്നതാണ്.
പലഹാരേ പാലു നല്ലൂ, പുലർന്നാലോ കലക്കിലാം, ഇല്ലാ പാലെന്നു ഗോപാലൻ, ആംഗ്ലേയമാസദിനം ക്രമാൽ

പല ഹാരേ പാലു നല്ലൂ പുലർ ന്നാലോ കല ക്കിലാം ഇല്ലാ പാലെ ന്നുഗോ പാലൻ –
13 8 2 13 03 13 0 3 13 13 03 1 3 0 3 1 3

– ആംഗ്ലേയമാസദിനം ക്രമാൽ

ഇതൊക്കെ തിരിച്ചിട്ടാൽ കിട്ടുന്നത്
31, 28, 31, 30, 31, 30, 31, 31, 30, 31, 30, 31
J F M A M J J A S O N D
എന്നിങ്ങനെയാണല്ലോ.
+++++++++++++++++++++++++++++++++++++++++++++++++

“അതിനെക്കുറിച്ചു ഞാൻ കമാന്നൊരക്ഷരം മിണ്ടുകയില്ല” എന്നു കാർന്നോന്മാർ പറയുന്നതു കേട്ടിട്ടില്ലേ ? എന്തോന്നാണ് ഈ കമാ ? ക, മ ഇതു രണ്ടാക്ഷരമല്ലേ, പിന്നെയെങ്ങനെയാണ് ഒരക്ഷരം എന്നു പറയുന്നതിലെ യുക്തി ?

ക =1, മ =5, തിരിച്ചിടുമ്പോൾ 51. അതായത് മലയാളത്തിലെ 51 അക്ഷരങ്ങളിൽ ഒന്നുപോലും ഞാൻ ഉച്ചരിച്ചില്ല എന്നാണ് ഇതിനർത്ഥം. വായ്‌ തുറന്നില്ല എന്നു സാരം .
*************************
കർണ്ണാടകസംഗീതത്തിലും ഇതിനു വളരെ പ്രാധാന്യമുണ്ട്. സ, രി, ഗ, മ, പ, ധ, നി എന്നീ 7 സ്വരങ്ങളെയും അതിന്റെ ഉപവിഭാഗങ്ങളെയും ആരോഹണ, അവരോഹണക്രമത്തിൽ ക്രമമായി മാറ്റിമാറ്റി 72 മേളകർത്താരാഗങ്ങൾ വെങ്കിടമഖി എന്ന മഹാൻ അടിസ്ഥാനരാഗങ്ങളായി ചിട്ടപ്പെടുത്തിയിട്ടുണ്ട്. കോടാനുകോടി രാഗങ്ങൾ വേറെയുണ്ടെങ്കിലും അവയൊക്കെ ഈ 72 എണ്ണത്തിന്റെ ജന്യരാഗങ്ങളാണ്. അവയുടെ പേരു കണ്ടുപിടിക്കാനും ഈ സൂത്രം ഉപയോഗിക്കുന്നു. ഉദാ: കല്യാണി. ഈ സൂത്രത്തിനു വേണ്ടി പേരു മേചകല്യാണി എന്നാക്കിയിട്ടുണ്ട്. മ 5, ക 1. തിരിച്ചിട്ടാൽ 15-)o മേളം. വേറൊന്ന് : തോഡി. ഇതിന്റെ പേരു ഹനുമത്തോഡി എന്നാണ്. ഹ 8, ന 0. തിരിച്ചിട്ടാൽ 8-)o മേളം. മറ്റൊന്ന്: ശങ്കരാഭരണം. ഇതിന്റെ ശാസ്ത്രീയനാമം ധീരശങ്കരാഭരണം എന്നാണ്. ധ 9, ര 2. തിരിച്ചിട്ടാൽ 29-)o മേളം.

കൊല്ലവർഷം

കൊല്ലവർഷം ആരംഭിച്ച കലിദിനസംഖ്യ കിട്ടുവാൻ “ആചാര്യ വാഗ്ഭട” എന്ന കടപയാദി സൂത്രം ഉപയോഗിക്കാം.
ആചാര്യ വാഗ്ഭട = 0614341→1434160
അതനുസരിച്ച് കലിയുഗവർഷം = 1434160/365.25→3926 ലാണ് കൊല്ല(മലയാള)വർഷം ആരംഭിച്ചത്

മാറ്റപ്പട്ടിക

കൊല്ലത്തിൽ തരളാംഗത്തെ
കൂട്ടിയാൽ കലിവത്സരം
കൊല്ലത്തിൽ ശരജം കൂട്ടി
ക്രിസ്ത്വബ്ദം കണ്ടുകൊള്ളണം

കൊല്ലവർഷം(മലയാളവർഷം), കലിവർഷം ക്രിസ്തുവർഷം എന്നിവയ പരസ്പരം മാറ്റുവാൻ സഹായിക്കുന്ന സൂത്രം ഈ കവിതയിലുണ്ട്.
തരളാംഗം = 6293 → 3926
ശരജം = 528 → 825
കൊല്ലവർഷത്തോട് 3926 കൂട്ടിയാൽ കലിവത്സരം കിട്ടും. (കലിവത്സരത്തിൽനിന്നു 3926 കുറച്ചാൽ കൊല്ലവർഷം ലഭിക്കും). കൊല്ലവർഷത്തോട് 825 കൂട്ടിയാൽ ക്രിസ്തുവർഷമായി.
ഇതു കൊല്ലവർഷം 1192 ആണല്ലോ.
കലിവത്സരം = 1192 + 3926 =5118.
ക്രിസ്തുവർഷം = 1192 + 825 = 2017

Facebooktwittergoogle_plusredditpinterestlinkedinmailby feather