അഞ്ചാംപത്തി അഥവാ രാജ്യദ്രോഹി

ഇപ്പോൾ രാജ്യദ്രോഹി എന്ന പദം വ്യാപകമായി ഉപയോഗിക്കപ്പെടുകയോ ദുരുപയോഗം നടത്തുകയോ ഒക്കെ ചെയ്യുന്നുണ്ടല്ലോ. എന്താണ് ഈ രാജ്യദ്രോഹി ??

രാജ്യത്തിനുള്ളിൽത്തന്നെ താമസിച്ചുകൊണ്ട് ശത്രുക്കൾക്ക് സഹായം ചെയ്തുകൊടുക്കുന്ന പണിയാണു രാജ്യദ്രോഹം. ഇവരെ അഞ്ചാംപത്തി എന്നും വിശേഷിപ്പിക്കുന്നു.
1936 ലെ സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്നിടയ്ക്ക്, Emilo Mola എന്ന സ്പാനിഷ് ജെനറൽ, തന്റെ നാലു കോളം പടയാളികളും മാഡ്രിഡ്‌ നഗരം കീഴടക്കാൻ പോകുന്നുവെന്നും അഞ്ചാമതൊരു കോളം പടയാളികൾ (സ്പാനിഷ് – Quinta columna) നഗരത്തിലുണ്ടെന്നും അവർ, അവിടുത്തെ റിപ്പബ്ലിക്കൻ സർക്കാർനെതിരെ, തന്നെ സഹായിക്കുമെന്നും ഒരു പത്രപ്രവർത്തകനോടു പറഞ്ഞു. അങ്ങനെയാണു രാജ്യദ്രോഹികൾ എന്ന അർത്ഥത്തിൽ വ്യാപകമായി ഇതുപയോഗിക്കപ്പെടാൻ തുടങ്ങിയത്. 1938 ൽ നഗരത്തിൽ ബോംബാക്രമണം നടക്കുമ്പോൾ ഏനസ്റ്റ് ഹെമിംഗ്വേ രചിച്ച തന്റെ ഏക നാടകത്തിന്റെ പേരാണ് The Fifth Column and the First Forty-Nine Stories.

പത്തി എന്നതിനു സൈന്യവിഭാഗം എന്നാണ് ഇവിടെ അർത്ഥം. Column എന്ന പദത്തിനു പ്രത്യേകതരത്തിലുള്ള സേനാവിന്യാസം എന്നാണു് വിവക്ഷ. ഇന്ത്യാ-ചൈനാ യുദ്ധസമയത്താണ് ഇതു ഞാൻ ആദ്യമായി കേൾക്കുന്നത്. അന്നു കമ്യൂണിസ്റ്റുകൾ ചൈനാപക്ഷപാതികൾ ആയിരുന്നതിനാൽ മറ്റുള്ളവർ ഇവരെ അഞ്ചാംപത്തികൾ എന്നു വ്യാപകമായി ആക്ഷേപിച്ചിരുന്നത് ഓർക്കുന്നു.

facebooktwittergoogle_plusredditpinterestlinkedinmail